ലോട്ടറി അടിച്ചാലൊന്നും വന്ന വഴി മറക്കില്ല.ഇത് കോടീശ്വരനായ ഓട്ടോഡ്രൈവര്‍ |Lottery winner PR Jayapalan

Your video will begin in 10
Skip ad (5)
Arrêtez de vous faire tondre ! Le guide de l'optimisation fiscale pour les entrepreneurs malins

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
96 Views
ചേട്ടൻ ഒരു കോടീശ്വരനല്ലേ..? ഇനിയും ഈ ഓട്ടോ ഓടിക്കേണ്ട കാര്യമുണ്ടോ... കഴിഞ്ഞ ഓണം ബമ്പർ വിജയ് പി.ആർ. ജയപാലനോട് നാട്ടുകാരും ഓട്ടോയിൽ കയറുന്നവരുമെല്ലാം സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്നാൽ ജയപാലന് ഒരു ഉത്തരം മാത്രമേ പറയാനുള്ളു. "എന്റെ അന്നം ഇതാണ്. ഒരു സുപ്രഭാതത്തിൽ ലോട്ടറി അടിച്ചു എന്നുകരുതി എന്റെ ജീവിതമാർഗം ഉപേക്ഷിക്കേണ്ട കാര്യമില്ലല്ലോ."

വലിയ ട്വിസ്റ്റുകളോടെയാണ് കഴിഞ്ഞ ഓണം ബമ്പർ ഭാഗ്യവാനെ തിരിച്ചറിഞ്ഞത്. തനിക്കാണ് ലോട്ടറി അടിച്ചതെന്ന അവകാശവാതവുമായി നിരവധിയാളുകൾ രംഗത്ത് എത്തിയിരുന്നു. അപ്പോഴും യഥാർത്ഥ വിജയ് ഒന്നുമറിയാതെ മരടിൽ ഓട്ടോ ഓടിക്കുന്നുണ്ടായിരുന്നു. ലോട്ടറി അടിച്ചു എന്നുവച്ച് എനിക്ക് മാറാൻ പറ്റില്ല. കിട്ടിയ പണം നേരെ അക്കൗണ്ടിലിട്ടു. ആകെ വാങ്ങിയത് ഒരു കാറും തൃപ്പൂണിത്തുറയിലും പച്ചാളത്തുമായി 11 സെന്റ് സ്ഥലം വാങ്ങി. കുറച്ച് കടങ്ങൾ തീർത്തു. ബാക്കി ഭര്യയുടെയും മക്കളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഒരു തുക പാവപ്പെട്ടവരെ സഹായിക്കാൻ സേവഭാരതിയ്ക്കായി മാറ്റി. കുറച്ചു പണം സഹോദരങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും നൽകി. കുടുംബ ചെലവുകൾക്ക് പണം ഉപയോഗിച്ചിട്ടില്ല. ഓട്ടോ ഓടിച്ച് കിട്ടുന്ന കാശും ഭാര്യ മണിക്ക് ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ സ്വീപ‌ർ ജോലിയുണ്ട് മൂത്തമകൻ വൈശാക് ഇലക്ട്രീഷനാണ് മകന്റെ ഭാര്യ കാർത്തിക പോസ്റ്റ് വുമണാണ് ഇവർക്ക് ഒരു മകളുണ്ട് പേര് വൈസ്‌വിക. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം മാത്രം മതിയല്ലോ ഞങ്ങളുടെ കുടുംബത്തിന് ജീവിക്കാൻ. ഇളയമകൻ വിഷ്ണു ഹോമിയോ ഡോക്ടറാണ്. അവൻ ഇപ്പോൾ എം.ബി.ബി.എസിന് ചേർന്നു. ഓട്ടോയുടെ ഫിനാൻസ് പണവും അടച്ച് തീർത്തില്ല. അത് ഓട്ടോ ഓടുന്ന വരുമാനത്തിൽ നിന്നാണ് അടയ്ക്കുന്നത്.

കേസ് നമ്പറാണ് ടിക്കറ്റ് നമ്പർ

അയൽവാസി എന്റെ വസ്തുവിൽ അതിക്രമിച്ച് കയറിയതിനെതിരെ കോടതിയിൽ ഞാനോരു കേസ് നൽകിയിരുന്നു. ആ കേസിന് വക്കീൽ ഫീസ് നൽകാൻ പണമില്ലാതിരുന്നപ്പോഴാണ് മറ്റൊരു ലോട്ടറിക്ക് 5000 രൂപ സമ്മാനം അടിച്ചത്. അത് മാറാൻ അടുത്തുള്ള ഏജൻസിയിൽ പോയപ്പോൾ അയാൾ 250 രൂപ കമ്മിഷൻ ആവശ്യപ്പെട്ടു. അതുകേട്ടതും വണ്ടി തിരിച്ച് നേരെ തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസിയിൽ എത്തി. അവിടെ ചെന്ന് പണം മാറിയപ്പോഴാണ് എന്റെ കേസ് നമ്പറായ ഒ.എസ്. 645/13ന്റെ അതേ നമ്പറിലുള്ള ടി.ഇ 645465 എന്ന ടിക്കറ്റ് കണ്ടത്. പിന്നെ ഒന്നും നോക്കാതെ ടിക്കറ്റ് എടുത്തു. എല്ലാം ഒരു നിമിത്തം മാത്രമാണ്.

ലോട്ടറി അടിച്ചതോർത്ത് ഞാൻ അഹങ്കരിക്കില്ല. പണത്തിനോട് ബഹുമാനം വേണം. അത് അനാവശ്യമായി ധൂർത്ത് അടിക്കരുത്. ഇനിവരുന്ന ഭാഗ്യവാനോടും പറയാനുള്ളത് ഇതുമാത്രമാണ്. എല്ലാം മഹാവിഷ്ണുവിന്റെ അനുഗ്രഹം. ഞാൻ നേരത്തെ മത്സ്യബന്ധനത്തിന് പോകുമായിരുന്നു. അതിനു ശേഷമാണ് ഓട്ടോ എടുത്തത്. 35 വർഷമായി ഓട്ടോ ഓടിക്കുന്നു. നിർമ്മാണ തൊഴിലിനും പോകും. ഒരു ചെമ്മീൻ കെട്ട് വാങ്ങണമെന്ന ആഗ്രഹമുണ്ട്. അതുവഴി പത്തുപേർക്ക് ജോലിയും നൽകണം.

#JayapalanPR #onambumperwinner2021 #12crorelotterywinner
Category
Lottery Online Games

Post your comment

Comments

Be the first to comment